ഇന്നത്തെ പ്രധാന വാർത്തകൾ (05-01-2020)

രാജസ്ഥാന് പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം; രണ്ട് ആശുപത്രികളിലായി മരിച്ചത് 134 കുട്ടികൾ
രാജസ്ഥാൻ കോട്ടയിലെ ശിശുമരണത്തിന് പിന്നാലെ ഗുജറാത്തിലും ശിശുമരണം. രണ്ട് ആശുപത്രികളിലായി 134 കുട്ടികളാണ് മരിച്ചത്. അഹമ്മദാബാദ്, രാജ്‌കോട്ട് സിവിൽ ആശുപത്രികളിലാണ് ശിശുമരണം റിപ്പോർട്ട് ചെയ്തത്.
എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ കൂടുതൽ സംഘടനകൾ
എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെ പോരിനുറച്ച് കൂടുതൽ സംഘടനകൾ രംഗത്ത്. വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരായ സുഭാഷ് വാസുവിന്‍റെ വെളിപ്പെടുത്തലുകളിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രിയെ സമീപിക്കും. അതേസമയം, 16 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചന.
രാത്രി മാലിന്യം ഉപേക്ഷിക്കുന്നവർ കുടുങ്ങും; തിരുവനന്തപുരത്ത് മേയറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന
തിരുവനന്തപുരം നഗരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന. മാലിന്യം വലിച്ചറെയുന്നവർ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്വകാഡുമായി മേയർ നേരിട്ടിറങ്ങിയത്. ആക്രമണത്തിനു പിന്നിൽ വൻ സംഘമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here