Advertisement

രാത്രി മാലിന്യം ഉപേക്ഷിക്കുന്നവർ കുടുങ്ങും; തിരുവനന്തപുരത്ത് മേയറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന

January 5, 2020
Google News 1 minute Read

തിരുവനന്തപുരം നഗരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന. മാലിന്യം വലിച്ചറെയുന്നവർ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്വകാ‍ഡുമായി മേയർ നേരിട്ടിറങ്ങിയത്. ആക്രമണത്തിനു പിന്നിൽ വൻ സംഘമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം രാത്രി ആറ്റിപ്രയിലും പൂന്തുറയിലും നഗരസഭ മാലിന്യ സ്വക്വാഡിലെ ജീവനക്കാർ ആക്രമണത്തിനിരയായിരുന്നു. ദിവസവേതനക്കാരായ ജീവനക്കാർ ക്രൂരമായ ആക്രമാണ് നേരിട്ടത്. ഹൈവേ കേന്ദ്രീകരിച്ച് ഇത്തരം ആക്രമണങ്ങൾ പതിവാണെന്നാണ് നഗരസഭാ ജീവക്കാരുടെ പരാതി. രാത്രി നേരിട്ട് പരിശോധനയ്ക്കിറങ്ങിയ മേയറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനും ഹൈവേ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൂടുതൽ രാത്രികാല ജീവനക്കാരെ നിയമിക്കാനും സുരക്ഷ ഉറപ്പാക്കാനും നടപടിയെടുക്കുമെന്ന് മേയർ ഉറപ്പ് നൽകി

മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കൂടുതൽ ഫൈൻ ഈടാക്കാനും നിയമനടപടികൾ ശക്തമാക്കാനുമാണ് നഗരസഭയുടെ തീരുമാനം. നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.മാലിന്യം നീക്കി വൃത്തിയാക്കിയ പാർവതി പുത്തനാർ പോലുള്ള ജലസോത്രസ്സുകളിൽ കോഴി വേസ്റ്റടക്കമുള്ള മാലിന്യം നിറയുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു.

Story Highlights: Waste Dumping, Mayor, Waste

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here