Advertisement

ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ്; ഭാരവാഹി യോഗം നാളെ

January 6, 2020
0 minutes Read

ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള ഭാരവാഹി യോഗം നാളെ. ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കും. ആര്‍എസ്എസുമായി ചര്‍ച്ച നടത്തുന്നതിനൊപ്പം സിഎഎ അനുകൂല ക്യാമ്പയിനിലും ദേശീയ ജനറല്‍ സെക്രട്ടറി പങ്കെടുക്കും.

ബൂത്ത്, നിയോജകമണ്ഡലം അധ്യക്ഷന്മാരെ തെരഞ്ഞെടുത്ത ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കവേയാണ് നിര്‍ണായക ഭാരവാഹി യോഗം കൊച്ചിയില്‍ ചേരുന്നത്. ഈ മാസം പത്തിന് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാനിരിക്കെ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഗ്രൂപ്പുകളെ വരുതിയിലാക്കി കേന്ദ്രം നിശ്ചയിക്കുന്നയാളെ അധ്യക്ഷനായി അംഗീകരിപ്പിക്കുകയാണ് ഭൂപേന്ദര്‍ യാദവിന്റെ സന്ദര്‍ശന ലക്ഷ്യം. ആര്‍എസ്എസ് നേതൃത്വവുമായും ദേശീയ ജനറല്‍ സെക്രട്ടറി ചര്‍ച്ച നടത്തും. ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പും നാളെയും മറ്റന്നാളുമായി നടക്കും.

അതേസമയം കൊച്ചിയില്‍ സിഎഎ അനുകൂല ക്യാമ്പയിനിലും ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്നതിനൊപ്പം വൈകിട്ട് അഭിഭാഷകരുടെ സിഎഎ പ്രചാരണ പരിപാടിയിലും സംബന്ധിക്കും. ജിവിഎല്‍ നരസിംഹ റാവു, ശിവപ്രകാശ് തുടങ്ങിയ നേതാക്കളും സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ കേരളത്തിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top