ട്രംപിന്റെ തലയ്ക്ക് 8 കോടി ഡോളർ പ്രഖ്യാപിച്ച് ഇറാൻ ?

ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാൻ ഇനാം പ്രഖ്യാപിച്ചുവെന്ന് റിപ്പോർട്ട്. ഇഎൻ24 ടിവിയെ ഉദ്ധരിച്ച് മിറർ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
80 മില്യൺ ജനങ്ങൾ ഇറാനിലുണ്ടെന്നും ഈ എണ്ണം കണക്കിലെടുത്താണ് 8 കോടി ഡോളർ വിലയിട്ടതെന്നും റിപ്പോർട്ടിലുണ്ട്. ഡൊണാൾഡ് ട്രംപിന്റെ തലയുമായി എത്തുന്നവർക്കാണ് ഈ പണം നൽകുന്നതെന്നും റിപ്പോർട്ടുണ്ട്.
Read Also : ഖാസിം സുലൈമാനി വധം; ആണവ കരാറില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍
എന്നാൽ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ഖാസിം സുലൈമാനിയുടെ സംസ്‌ക്കാര ചടങ്ങിനിടെ പ്രഭാഷണം നടത്തിയ വ്യക്തിയാണ് ഖാസിമിന്റെ ഖാതകന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചത്.
ഖാസിമിന്റെ സംസ്‌ക്കാര ചടങ്ങിന്റെ വീഡിയോയിൽ ഈ ഭാഗം കേൾക്കാൻ സാധിക്കും.
OMG! Iran’s regime just announced an $80 million bounty for anyone who brings the head of @realDonaldTrump for killing Soleimani.
PS: Iran’s ppl however are overjoyed at Soleimani’s death. As the #IranProtests have shown, they long for an end to the mullahs’ tyranny #FreeIran2020 pic.twitter.com/uB3zOG5EKA— M. Hanif Jazayeri (@HanifJazayeri) January 5, 2020
Story Highlights- Donald Trump, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here