Advertisement

ജെഎൻയു അക്രമം; കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി

January 6, 2020
1 minute Read

ജെഎൻയുവിലെ അക്രമസംഭവങ്ങളിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി. പൊലീസിനോട് റിപ്പോർട്ട് തേടിയ ആഭ്യന്തര മന്ത്രി അമിത് ഷാ സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്താൻ ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ജെഎൻയുവിൽ നടന്ന എബിവിപി ആക്രമണത്തിൽ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇടപെടൽ. കേന്ദ്ര മാനവിഭ ശേഷി സെക്രട്ടറി പ്രൊ, വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയവരുമായി ചർച്ച നടത്തി. വിവരങ്ങൾ ജെഎൻയു അധികൃതർ മാന്ത്രാലയത്തിന് കൈമാറി.

ആഭ്യന്തര മന്ത്രി അമിത് ഷാ പൊലീസ് കമ്മീഷ്ണറിൽ നിന്ന് വിവരങ്ങൾ തേടി. സർവകലാശാല പ്രതിനിധികളുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്താൻ ലഫ്. ഗവർണറോട് അമിത് ഷാ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ കുറ്റപ്പെടുത്തിയാണ് ഇന്നും വിസി പ്രതികരിച്ചത്.

Read Also‘ഇരുളിന്റെ മറവിലെ അക്രമരാഷ്ട്രീയത്തെ പിന്തുണക്കാനാവില്ല’: ജെഎൻയു സംഭവത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ

എന്നാൽ സംഭവത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് സബർമതി ഹോസ്റ്റൽ വാർഡൻ രാജിവെച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പരാതികൾ ലഭിച്ചതായും പരിശോധിക്കുകയാണെന്നും അറിയിച്ചു. ആക്രമണം അമിത്ഷായുടെ അറിവോടെ ആയിരുന്നുവെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇടതു സംഘടനകളാണെന്നാണ് ബിജെപി ആരോപണം.

Story Highlights- JNU, HRD, Human Resource

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top