Advertisement

ജെഎൻയുവിൽ നടന്നത് മൃഗീയ ആക്രമണം: മന്ത്രി എ കെ ബാലൻ

January 6, 2020
Google News 2 minutes Read

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നടന്ന സംഘർഷത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ച് മന്ത്രി എ കെ ബാലൻ. നടന്നത് മൃഗീയമായ ആക്രമണമാണ്. തന്റേടവും നട്ടെല്ലും ഉള്ള സംഘടനയാണെങ്കിൽ മുഖംമൂടി ധരിക്കാതെ നേരിട്ട് വരണമെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.

Read Also: ബിജെപി ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചു; സമസ്ത നേതാവ് നാസർ ഫൈസി കൂടാത്തായിയെ സംഘടന ഭാരവാഹിത്വത്തിൽ നിന്നും നീക്കി

ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിന് ഐഷി ഘോഷിന് പരുക്കേറ്റിരുന്നു.

അതേ സമയം, ജെഎൻയു സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലർ പെരുമാറിയത് ഭീരുവിനെ പോലെയെന്ന് വിദ്യാർത്ഥി യൂണിയൻ പറഞ്ഞു. ഫീസ് വർധനവ് പിൻവലിക്കലിനെതിരെ മാത്രമല്ല, വി സി രാജിവയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കിൽ വൈസ് ചാൻസലർ സ്ഥാനം ഒഴിയണമെന്ന് അധ്യാപകരും പറഞ്ഞു.

 

 

 

 

a k balan, jnu attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here