Advertisement

പ്രണയാഭ്യർത്ഥന നിരസിച്ചു; കാക്കനാട് 17 കാരിയെ കുത്തി പരുക്കേൽപിച്ചു

January 6, 2020
1 minute Read

കൊച്ചി കാക്കനാട് 17 കാരിയെ കുത്തി പരുക്കേൽപിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് സംഭവത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ദേഹമാസകലം കുത്തേറ്റ പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ബൈക്കിൽ എത്തിയ പ്രതി അമൽ പെൺകുട്ടിയുടെ ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചു. സംഭവം കണ്ട സമീപത്തെ ഡേ കെയറിലെ ജീവനക്കാരി എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലാണ് പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ കഴുത്തിലും കൈയിലും നെഞ്ചിലും വയറിലും കുത്ത് ഏറ്റിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും ഉള്ള മുറിവുകൾ ആഴത്തിലുള്ളതാണ്.

സംഭവത്തിന് പിന്നിൽ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാർമസി വിദ്യാർഥിയായ പെൺകുട്ടി പഠനത്തോടൊപ്പം വൈകുന്നേരങ്ങളിൽ ഡേ കെയറിൽ ജോലിക്ക് എത്താറുണ്ട്. അമൽ ഇതിനുമുൻപും തന്നെ ശല്യം ചെയ്തിരുന്നതായും പെൺകുട്ടി വീട്ടുകാരോട് അറിയിച്ചതയി ബന്ധുക്കൾ പറയുന്നു.

Story Highlights- Murder, attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top