രക്ഷിക്കാന്‍ അപേക്ഷിച്ചപ്പോള്‍ വീഡിയോ എടുത്ത് നാട്ടുകാര്‍; നോക്കി നിന്ന് എക്‌സൈസ് സംഘം

എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മുങ്ങിമരിച്ച യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കാതെ എക്‌സൈസ് സംഘവും നാട്ടുകാരും മൊബൈല്‍ ഫോണില്‍ ദൃശ്യം ചിത്രീകരിക്കുകയായിരുന്നു എന്ന് ആരോപണം. രക്ഷിക്കാന്‍ യുവാവ് ആവശ്യപ്പെടുന്ന വീഡിയോ സഹിതമാണ് മരിച്ച യുവാവിന്റെ സുഹൃത്തുകള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. വെള്ളത്തില്‍ വീണ യുവാവ് ഹെല്പ് മീ എന്ന് പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നിട്ടും ദൃശ്യം പകര്‍ത്തിയ പ്രദേശവാസി സന്തോഷോ അവിടെ ഉണ്ടായിരുന്ന എക്‌സൈസ് സംഘമോ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.
ശനിയാഴ്ച തൃശൂര്‍ കിഴുപ്പിള്ളിക്കരയിലാണ് സംഭവം. തൃപ്രയാര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഞ്ചാവ് വില്പന സംഘത്തെ പിടികൂടാനയെത്തിയ എകസൈസ് സംഘത്തെ കണ്ട് ഒരുകൂട്ടം യുവാക്കള്‍ ചിതറിയോടി. ഇതിനിടെ അക്ഷയ് പുഴയില്‍ വീഴുകയായിരുന്നു. ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെടുക്കാനായത്. എന്നാല്‍ യുവാവ് പുഴയില്‍ വീണകാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം. സംഭവത്തില്‍ അന്തിക്കാട് പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. അതേസമയം, യുവാവിനെ രക്ഷിക്കാതെ നോക്കി നിന്നെന്നാരോപിച്ച് പ്രദേശവാസിയൂടെ വീടും കൃഷിയിടവും ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചു.
Story Highlights- excise , shot video, Without trying to save, drowned youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here