എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു

തൃശൂരിൽ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു. കിഴുപ്പിള്ളിക്കരയിലാണ് സംഭവം. തൃപ്രയാർ സ്വദേശി അക്ഷയ് ആണ് മരിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് വിൽപന സംഘത്തെ പിടികൂടാനായി പ്രദേശത്ത് എത്തിയ എകസൈസ് സംഘത്തെ കണ്ട് ഒരുകൂട്ടം യുവാക്കൾ ചിതറിയോടി. ഇതിനിടെ അക്ഷയ് പുഴയിൽ വീഴുകയായിരുന്നു.

അക്ഷയ് മുങ്ങി മരിക്കുമ്പോൾ പ്രദേശവാസികളും എക്‌സൈസ് ഉദ്യോഗസ്ഥരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. യുവാവ് പുഴയിൽ വീണകാര്യം അറിഞ്ഞിരുന്നില്ലെന്നാണ് എക്‌സൈസിന്റെ വിശദീകരണം. സംഭവത്തിൽ അന്തിക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

അതേസമയം യുവാവിനെ രക്ഷിക്കാതെ നോക്കി നിന്നു എന്നാരോപിച്ച് പ്രദേശവാസിയുടെ വീടും കൃഷിയിടവും ഒരു സംഘം യുവാക്കൾ ചേർന്ന് ആക്രമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top