‘ഇത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യം’: ജെഎൻയു അക്രമത്തെ അപലപിച്ച് പൃഥ്വിരാജ്

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമത്തെ അപലപിച്ച് മലയാളത്തിലെ യുവതാരം പൃഥ്വിരാജ്. ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണ് കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ അക്രമിക്കുന്നത്. ഹിംസയും നശീകരണ മനോഭാവവും ഒന്നിനും പരിഹാരമല്ലെന്നും ഈ കുറ്റകൃത്യം ഏറ്റവും വലിയ ശിക്ഷ തന്നെ അർഹിക്കുന്നുവെന്നും ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
Read Also: ‘ഇരുളിന്റെ മറവിലെ അക്രമരാഷ്ട്രീയത്തെ പിന്തുണക്കാനാവില്ല’: ജെഎൻയു സംഭവത്തിൽ പ്രതികരിച്ച് മഞ്ജു വാര്യർ
കുറിപ്പ് ഇങ്ങനെ,
നിങ്ങൾ എന്തിന് വേണ്ടി നിലനിൽക്കുകയാണെങ്കിലും, എന്തിന് വേണ്ടി പോരാടുകയാണെങ്കിലും, എന്ത് സംഭവിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും, അക്രമവും നശീകരണസ്വഭാവവും ഒന്നിനും ഉത്തരമാകുന്നില്ല.
അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും സാമ്രാജ്യത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാജ്യത്ത് ‘വിപ്ലവം’ എന്ന വാക്ക് ഹിംസക്കും നിയമരാഹിത്യത്തിനും തുല്യമാക്കുന്നത് അപലപനീയമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ അക്രമിക്കുന്നത് ജനാധിപത്യമൂല്യങ്ങളെ കൊല്ലുന്നതിന് തുല്യം. ഈ വലിയ കുറ്റം ഏറ്റവും വലിയ ശിക്ഷ തന്നെ അർഹിക്കുന്നു.
പക്ഷേ ഓർക്കുക, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രക്ഷോഭങ്ങളും അത്‌പോലെ ശിക്ഷാർഹം. എല്ലായ്‌പ്പോഴും മാർഗം ലക്ഷത്തെ സാധൂകരിക്കുന്നില്ല. ജയ് ഹിന്ദ്.
അതേസമയം, നടി മഞ്ജു വാര്യരും അക്രമത്തിനെതിരെ പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ജെഎൻയു രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു എന്നും ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നതിലെ രാഷ്ട്രീയത്തെ പിന്തുണക്കാനാവില്ലെന്നും മഞ്ജു വ്യക്തമാക്കി.
prithviraj, jnu attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here