Advertisement

‘തലപൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നു; സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി’; ജെഎന്‍യു അക്രമത്തെ പരിഹസിച്ച് ശോഭ സുരേന്ദ്രന്‍

January 6, 2020
Google News 1 minute Read

ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന അക്രമത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് സ്ക്രിപ്റ്റ് എഴുതിയ ആളുടെ ബുദ്ധിയാണെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്നത് ശരിയായ വാർത്തകളല്ലെന്നും ദേശീയ മാധ്യമങ്ങളിൽ കൃത്യമായ വിവരങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ശോഭ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി!

ദേശീയ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളിൽ നിന്ന് ഈ റിപ്പോർട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല.

പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


ഹോസ്റ്റൽ ഫീസ് വർദ്ധനക്കെതിരെ രണ്ടു മാസമായി നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് എബിവിപിയും സ്റ്റുഡൻ്റ്സ് യൂണിയനും തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വൈകിട്ട് ആറു മണിയോടെ 50 പേരിലധികം വരുന്ന മുഖംമൂടിധാരികൾ ജെഎൻയുവിൽ അക്രമം അഴിച്ചു വിട്ടത്. ലാത്തിയും ഹോക്കി സ്റ്റിക്കും ഇഷ്ടികകളുമായി എത്തിയ സംഘം സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് സംഘം അക്രമം നടത്തിയത്.

Story Highlights: JNU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here