Advertisement

തൊടുപുഴയിൽ കേരള ഫീഡ്‌സിന്റെ 500 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള കാലിത്തീറ്റ ഫാക്ടറി

January 6, 2020
Google News 1 minute Read

ഇടുക്കി തൊടുപുഴ അരീക്കുഴയിൽ കേരള ഫീഡ്‌സിന്റെ പുതിയ കാലിത്തീറ്റ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ കാലിത്തീറ്റ വിപണിയുടെ പകുതി കേരള ഫീഡ്‌സിന് സ്വന്തമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

75.75 കോടി രൂപ മുടക്കിയാണ് പ്രതിദിനം 500 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള ഫാക്ടറി തൊടുപുഴയിൽ ആരംഭിച്ചത്. നിർമാണം ഇടുക്കി പാക്കേജിന്റെ ഭാഗമായി ഡോ. എംഎസ് സ്വാമിനാഥൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

Read Also: ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണെതിരെ അവിശ്വാസത്തിന് നോട്ടീസ്

പുതിയ പ്ലാൻറ് പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ കേരള ഫീഡ്‌സിന്റെ മൊത്തം ഉത്പാദന ശേഷി 1750 ടൺ ആകും. സ്വിറ്റ്‌സർലാന്റിലെ ബ്യൂളർ കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്ലാൻറിലെ ഉത്പാദനം പൂർണമായും ഓട്ടോമേറ്റഡ് ആയിരിക്കും.

ഫാക്ചറി അങ്കണത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ക്ഷീരവികസനം വകുപ്പ് മന്ത്രി ശ്രീ കെ രാജു, തൊടുപുഴ എംഎൽഎ പിജെ ജോസഫ് എന്നിവർ പങ്കെടുത്തു. കേരള ഫീഡ്‌സ് പുറത്തിറക്കുന്ന കൈരളി, അതുല്യം എന്നീ കോഴിത്തീറ്റകളുടെയും, അത്യുൽപാദന ശേഷിയുള്ള കറവപ്പശുക്കൾക്കായി കേരള ഫീഡ്‌സ് പുറത്തിറക്കുന്ന ഡയറി റിച്ച് കാലിത്തീറ്റയുടെ വിപണനോദ്ഘാടനവും നടന്നു.

 

 

thodupuzha, cattle feed making factory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here