ഇന്ന് രണ്ടാം ടി-20; ഇൻഡോറിൽ റണ്ണൊഴുകും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. മധ്യപ്രദേശിലെ ഇൻഡോറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ ടി-20 മഴ മൂലം ഉപേക്ഷിച്ചതു കൊണ്ട് തന്നെ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാകും.

താരതമ്യേന ചെറിയ ബൗണ്ടറികളാണ് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലുള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ റണ്ണൊഴുകും. ഒപ്പം, രണ്ടാമത് ബൗളിംഗ് ചെയ്യുന്ന ടീമിനെ മഞ്ഞ് വീഴ്ച കാര്യമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ കൈക്കൊണ്ടിട്ടുള്ളതു കൊണ്ട് തന്നെ ടോസ് ആനുകൂല്യം മത്സരഫലത്തെ കാര്യമായി സ്വാധീനിക്കില്ല.

സ്റ്റേഡിയത്തിന്റെ ഔട്ട്ഫീൽഡിൽ ഒരു പ്രത്യേക കെമിക്കൽ സ്പ്രേ അടിച്ച് മഞ്ഞുവീഴ്ച മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി കെമിക്കൽ സ്പ്രേ അടിക്കുന്നതിനൊപ്പം ഗ്രൗണ്ട് നനക്കാതിരിക്കാനും സംഘാടകർ ശ്രദ്ധിച്ചിട്ടുണ്ട്. ഇതും മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അവകാശപ്പെടുന്നു.

ബാറ്റിംഗ് പിച്ച് ആയതു കൊണ്ട് തന്നെ ഒരു എക്സ്ട്രാ ബാറ്റ്സ്മാൻ ടീമിലെത്തിയില്ലെങ്കിൽ കഴിഞ്ഞ മത്സരത്തിലെ ഫൈനൽ ഇലവൻ തന്നെ കളത്തിലിറങ്ങും. രണ്ട് മത്സരങ്ങളും നിർണ്ണായകമായതു കൊണ്ട് ഒരു പരീക്ഷണത്തിന് ടീം മാനേജ്മെൻ്റ് ശ്രമിക്കില്ല. അതുകൊണ്ട് തന്നെ സഞ്ജു ഈ പരമ്പരയിലും ബെഞ്ച് വാമിംഗ് നടത്തി തിരിച്ചു വരാനാണ് സാധ്യത.

Story Highlights: T-20, India, Srilankaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More