സ്വയം വിരമിക്കൽ അനുവദിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യം; ജേക്കബ് തോമസ് സമർപ്പിച്ച അടിയന്തര ഹർജിയിൽ വാദം ഇന്ന്
സ്വയം വിരമിക്കൽ അനുവദിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടറും സ്റ്റീൽ ആൻഡ് മെറ്റൽ ഇന്റസ്ട്രീസ് എംഡിയുമായ ജേക്കബ് തോമസ് സമർപ്പിച്ച അടിയന്തര ഹർജിയിൽ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്ന് വാദം കേൾക്കും.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ തനിക്ക് ഡിജിപിക്ക് തുല്യമായ തസ്തിക നൽകുക, അല്ലെങ്കിൽ സ്വയം വിരമിക്കാൻ അനുവദിക്കുക എന്ന ആവശ്യവുമായാണു അദ്ദേഹം സിഎടിയെ സമീപിച്ചത്.
അതേസമയം, വിജിലൻസ് കേസിൽ അന്വേഷണം നേരിടുന്നതിനാൽ ജേക്കബ് തോമസിനു കേന്ദ്ര സർവീസിലേക്കു ഡെപ്യൂട്ടേഷൻ അനുവദിക്കാനോ സ്വയം വിരമിക്കൽ അനുവദിക്കാനോ കഴിയില്ലെന്നു സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
നേരത്തെ സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസിനെ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്നായിരുന്നു സർവീസിൽ തിരിച്ചെടുത്തത്.
Story Highlights- Jacob Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here