Advertisement

നിർഭയ കേസ്; നാല് പ്രതികൾക്കും തൂക്കുകയർ; മരണ വാറന്റ് പുറപ്പെടുവിച്ചു

January 7, 2020
Google News 1 minute Read

നിർഭയ കേസിൽ നാല് പ്രതികൾക്കും മരണ വാറന്റ് പുറപ്പെടുവിച്ചു. ജനുവരി 22ന് രാവിലെ 7 മണിക്ക് വധ ശിക്ഷ നടപ്പാക്കും. ഉത്തർ പ്രദേശിൽ നിന്നുള്ള ആരാച്ചാരാകും വധശിക്ഷ നടപ്പാക്കുക.

നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നിർഭയ കേസിൽ നീതി നടപ്പാവുന്നത്. ബ്ലാക്ക് വാറന്റിന്റെ നടപടിക്ക് മുമ്പായി ഈ നാല് പേരെയും ഏകാന്ത സെല്ലിലാണ് തിഹാറിൽ പാർപിച്ചിരുന്നത്.

Read Also : ഇന്ത്യയിൽ തൂക്കി കൊല്ലുന്നതിന് മുമ്പ് പ്രതിക്കായി ചെയ്യുന്ന 9 കാര്യങ്ങൾ

നേരത്തെ വധശിക്ഷയ്‌ക്കെതിരെ നിർഭയ കേസ് പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു. വധശിക്ഷ പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി വിലയിരുത്തി.

2012 ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ രാജ്യത്തെ നടുക്കിയ കൂട്ടബലാൽസംഗം നടന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബർ ഇരുപത്തിയൊൻപതിന് നിർഭയ സിംഗപ്പൂരിലെ ആശുപത്രിയിൽവച്ചാണ് മരിച്ചത്.

Story Highlights- Nirbhaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here