Advertisement

ഇന്ത്യയിൽ തൂക്കി കൊല്ലുന്നതിന് മുമ്പ് പ്രതിക്കായി ചെയ്യുന്ന 9 കാര്യങ്ങൾ

December 18, 2019
Google News 1 minute Read

വധശിക്ഷയ്‌ക്കെതിരെ നിർഭയ കേസ് പ്രതി സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളിയെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ഇന്ത്യൻ ജനത കേട്ടറിഞ്ഞത്. സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പെൺകുട്ടിയുടെ അമ്മയും പറഞ്ഞു. അടുത്തയാഴ്ച തന്നെ നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വധശിക്ഷ നടപ്പാക്കുന്ന അന്ന് പ്രതിക്കായി ചില കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ട കടമ ജയിൽ അധികാരിക്കുണ്ട്.

1. രാവിലെ എഴുനേൽപ്പിക്കും

വധശിക്ഷ നടപ്പാക്കുന്ന ദിവസം പ്രതിയെ വെളുപ്പിന് 3 മണിക്ക് എഴുന്നേൽപ്പിക്കും. കുളിച്ച് വരാൻ നിർദേശിക്കും.

2. ചൂട്/പച്ച വെള്ളത്തിൽ കുളി

പ്രതിയുടെ ഇഷ്ടാനുസരണം ചൂട് വെള്ളത്തിലോ പച്ച വെള്ളത്തിലോ കുളിക്കാനുള്ള സൗകര്യം ഒരുക്കും.

3. ഇഷ്ട ഭക്ഷണം

hotel owner shot dead on dispute over biriyani price

അവസാനത്തെ ആഗ്രഹം എന്ന നിലയിൽ പ്രതിയുടെ ഇഷ്ട ഭക്ഷണം പ്രാതലിനായി നൽകും.

4. വിശ്രമിക്കാൻ അവസരം

ഭക്ഷണം നൽകിയ ശേഷം അൽപ്പ സമയം വിശ്രമിക്കാൻ അവസരം നൽകും.

5. മതഗ്രന്ഥങ്ങൾ നൽകും

പ്രതികൾക്ക് മതഗ്രന്ഥങ്ങൾ നൽകും. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മനസ് ശാന്തമാകാനാണത്.

6. ഡോക്ടറുടെ സർട്ടിഫിക്കറ്റ്

പ്രതിയെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതിയുടെ മാനസിക നിലയും ആരോഗ്യനിലയും തൃപ്തികരമെന്ന് ഡോക്ടർ ഉറപ്പ് വരുത്തണം. ഈ സാക്ഷ്യപത്രം ലഭിച്ച ശേഷം മാത്രമേ പ്രതിയെ തൂക്കിലേറ്റുകയുള്ളു.

7. കണ്ണുകൾ കെട്ടും

തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതിയുടെ കണ്ണുകൾ കെട്ടും.

8. മജിസ്‌ട്രേറ്റ് സിഗ്നൽ നൽകും

പ്രതിയുടെ മുഖം മൂടം. പ്രതിയുടെ മാതൃഭാഷയിൽ പ്രതിയുടെ വാറന്റ് പ്രകാരമുള്ള പേര് ഉറക്കെ വായിക്കും. ശേഷം ആരാച്ചാരോട് ലീവർ വലിക്കാൻ സിഗ്നൽ നൽകും.

9. ആരാച്ചാർ ആരെന്ന കാര്യം പുറത്ത് വിടില്ല

പ്രതിയെ തൂക്കിലേറ്റിയ ആരാച്ചാർ  ആരെന്ന വിവരം അതീവ രഹസ്യമാക്കി വയ്ക്കും. കൃത്യനിർവഹണത്തിന്റെ പേരിൽ പിന്നീട് ഇയാൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നടപടി.

 

Story Highlights- Hangman, India, Death Penalty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here