Advertisement

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പനി പടർന്നു പിടിക്കുന്നു; കോഴിക്കോട് സ്കൂളിൽ ആശങ്ക

January 7, 2020
Google News 1 minute Read

കോഴിക്കോട് കാരശ്ശേരിയിലെ ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂളിൽ ഭീതി ഉയർത്തി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പനി പടരുന്നു. ഹൈസ്കൂളിലെ 42 വിദ്യാർത്ഥികൾക്കും 13 അധ്യാപകരുമാണ് പനി ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. പനി ബാധിച്ചവരുടെ രക്ത സാമ്പിൾ വിദഗധ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചു.

കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമാണ് വ്യാപകമായി പനി പടർന്നു പിടിക്കുന്നത്. ഹൈസ്കൂളിലെ 42 വിദ്യാർത്ഥികൾക്കും 13 അധ്യാപകരുമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ജനുവരി 3നാണ് ആദ്യം പനി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. ഒരു ക്ലാസിൽ 12 കുട്ടികൾ ലീവായത് അന്വേഷിച്ചപ്പോൾ സ്കൂളിൽ മൊത്തം 42 കുട്ടികൾ അവധിയിലാണന്ന് കണ്ടത്തുകയായിരുന്നു. 13 അധ്യാപകരും പനിപിടിച്ച് അവധിയിലായിരുന്നു. പിറ്റേ ദിവസവും കൂടുതൽ വിദ്യാർത്ഥികൾ അവധിയിലായതോടെ സ്കൂൾ അധികൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. 3 വിദ്യാർത്ഥികളുടേയും ഒരു അധ്യാപകന്റെയും രക്തസാമ്പിൾ കോഴിക്കോട് ബീച്ചാശുപത്രിയിൽ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചിട്ടുണ്ട്.

അതേ സമയം എസ്എസ്എൽസി പരീക്ഷ അടുത്ത സമയത്ത് ഇത്രയധികം കുട്ടികൾക്കും അധ്യാപകർക്കും ഒന്നിച്ച് പനി വന്നതിൽ രക്ഷിതാക്കളും അധ്യാപകരും പി ടി എ കമ്മറ്റിയും ആശങ്കയിലാണ്. പത്താം തിയ്യതി സ്കൂളിൽ വിളിച്ചു ചേർത്ത പിടിഎ കമ്മറ്റിയും മാറ്റി വെച്ചിട്ടുണ്ട്.

Story Highlights: Fever

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here