ചെന്നൈയില്‍ ദര്‍ബാര്‍ റിലീസിന് സൗജന്യ ടിക്കറ്റും അവധിയും

ദര്‍ബാര്‍ റിലീസിന് ജീവനക്കാര്‍ സൗജന്യ ടിക്കറ്റും അവധിയും പ്രഖ്യാപിച്ച് ചെന്നൈയില്‍ പ്രമുഖ സ്വകാര്യ ഐടി സ്ഥാപനം. സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായെത്തുന്ന എ.ആര്‍ മുരുഗദോസ് ചിത്രമാണ് ദര്‍ബാര്‍. പൊങ്കല്‍ ബോണസിനൊപ്പമാണ് ജീവനക്കാര്‍ക്ക് ടിക്കറ്റും അവധിയും സമ്മാനമായി നല്‍കിയത്.
മുന്‍പും രജനികാന്ത് ചിത്രങ്ങളുടെ റിലീസിന് സ്ഥാപനങ്ങള്‍ അവധിയും സൗജന്യ ടിക്കറ്റും സമ്മനമായി നല്‍കിരുന്നു. കബാലി, പേട്ട, കാല തുടങ്ങിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും സമാനമായ വാര്‍ത്തകള്‍ വന്നിരുന്നു. മറ്റ് സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്കും സമാനമായ രീതിയില്‍ ചെന്നൈയില്‍ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിരുന്നു. ജനുവരി ഒന്‍പതിനാണ് ദര്‍ബാര്‍ പുറത്തിറങ്ങുന്നത്. പൊലീസുദ്യോഗസ്ഥനായ ആദിത്യ അരുണാചലം എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here