സംവിധായകൻ ജൂഡ് ആന്റണിക്ക് പരുക്ക്

പ്രശസ്ത സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരുക്ക്. ആലപ്പുഴയിൽ നടക്കുന്ന വരയൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ബോട്ടിൽ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരുക്കേറ്റത്.
സിജു വിത്സൺ,ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയൻ.
Read Also : യുവ സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു
സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എജി നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസനാണ് നായകൻ. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ. ഡാനി കപ്പൂച്ചിനാണ് തിരക്കഥയും സംഭാഷണവും. രജീഷ് രാമനാണ് ഛായാഗ്രഹകൻ. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു.
Story Highlights- Jude Antony Joseph, accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here