Advertisement

കോന്നി ആനക്കൂട്ടിൽ രോഗം ബാധിച്ച് കിടപ്പിലായ കുട്ടിയാനയെ സന്ദർശിച്ച് വനം മന്ത്രി

January 7, 2020
Google News 1 minute Read

കോന്നി ആനക്കൂട്ടിൽ കാലിൽ രോഗം ബാധിച്ച് കിടപ്പിലായ കുട്ടിയാനയെ വനം മന്ത്രി കെ.രാജു സന്ദർശിച്ചു. ആനയ്ക്ക് വിദഗ്ധ ചികത്സയടക്കം ആവശ്യമെങ്കിൽ നൽകുമെന്ന് മന്ത്രി പറഞ്ഞു.

നാല് വർഷം മുൻപ് കോന്നി ആനക്കൂട്ടിലെത്തിയ കുട്ടിക്കൊമ്പന് പിഞ്ചു എന്ന് പേരിട്ടത് വനം മന്ത്രി കെ.രാജുവാണ്. അവശനിലയിൽ കഴിയുന്ന പിഞ്ചുവിനെ മന്ത്രി വീണ്ടും പേരു ചൊല്ലി വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല.

Read Also : കോന്നി ആനക്കൂട്ടിലെ കുട്ടിയാനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ വനം വകുപ്പ്

ആനക്കുട്ടിയെ എഴുന്നേൽപ്പിച്ചു നിറുത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ് അധികൃതർ. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ നൽകുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.

കഴിഞ്ഞ ദിവസം കുറച്ചു സമയം ആന എഴുന്നേറ്റു നിന്നെങ്കിലും വീണ്ടും കിടന്നു. ശരീരത്തിൽ ഹിമോഗ്ലോബിൻ അളവ് വർധിപ്പിക്കുന്നതിനാവശ്യമായ മരുന്നുകൾ ആനയ്ക്ക് നൽകുന്നുണ്ട്.

ജന്മനാ കാലിന് വൈകല്യമുള്ള ആനയുടെ ശരീര ഭാരം ഒരു ടണ്ണിന് മുകളിലാണ്. ശരീര ഭാരം കുറയുന്നതോടെ ആനയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയുമെന്നാണ് ഡോക്‌റുമാരുടെ പ്രതീക്ഷ.

Story Highlights- Elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here