കോന്നി ആനക്കൂട്ടിലെ കുട്ടിയാനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ വനം വകുപ്പ്

കാലിന് രോഗം ബാധിച്ച് കിടപ്പിലായ കോന്നി ആനക്കൂട്ടിലെ കുട്ടിയാനയെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ്. പിന്‍ കാലില്‍ നിരു വന്നതോടെ ഒരാഴ്ച മുന്‍പാണ് പിഞ്ചു എന്ന കുട്ടിക്കൊമ്പന്‍ കിടപ്പിലായത്.

ജന്മനാ ഇടത്തെ കാലില്‍ ആറു നഖങ്ങള്‍ ഉള്ള ആനക്കുട്ടിക്ക് കാലിനു ബലക്കുറവുള്ളതിനാല്‍ കിടക്കാറുണ്ടായിരുന്നില്ല. പിന്‍ കാലിന്റെ മസില്‍ ദുര്‍ബലമായി നീരുവന്നതോടെ തളര്‍ന്നു വീഴുകയായിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആനക്കുട്ടിയെ എഴുന്നേല്‍പ്പിച്ചു നിറുത്തുവാനായുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് അധികൃതര്‍.

നാലു വര്‍ഷം മുന്‍പ് അച്ചന്‍കോവില്‍ മണ്ണാറക്കയം ഭാഗത്തുനിന്ന് പരുക്കേറ്റ നിലയിലാണ് പിഞ്ചുവിനെ കിട്ടിയത്. അന്നു മുതല്‍ പരിചരിച്ചിരുന്ന ആദ്യത്തെ പാപ്പാന്‍ സുകുമാരന്‍ നായര്‍ അവശനിലയിലായ പിഞ്ചുവിനെ കാണാനെത്തിയത് വികാരനിര്‍ഭരമായ കാഴ്ചയായി. പ്രായത്തിന്റെ അവശതകള്‍ മൂലം വനം വകുപ്പില്‍ നിന്ന് സുകുമാരന്‍ നായര്‍ വിരമിച്ചിരുന്നു. ആനക്കുട്ടിക്ക് ആദ്യ പാപ്പാനോടുള്ള അടുപ്പം ചികത്സയ്ക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More