കോഴിക്കോട് ആനയാംകുന്നിലെ പകര്‍ച്ചപ്പനി എച്ച്1 എന്‍1 എന്ന് സ്ഥിരീകരണം

കോഴിക്കോട് ആനയാംകുന്നിലെ പകര്‍ച്ചപ്പനി എച്ച്1 എന്‍1 എന്ന് സ്ഥിരീകരണം. മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധന ഫലത്തിലാണ് പനി എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചത്. ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്ന് ഡിഎംഒ അറിച്ചു. പനി പടരുന്ന സാഹചര്യത്തില്‍ ആനയാംകുന്ന് സ്‌കൂളിന് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ആനയാംകുന്ന് സ്‌കൂളിലെ 185 വിദ്യാര്‍ത്ഥികളും, 15 അധ്യാപകരുമാണ് പനി ബാധിച്ച് ചികിത്സയില്‍ ഉള്ളത്. എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരണം വന്നതോടെ പ്രദേശത്തുള്ളവരോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് തുടരുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ സംഘവും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ്
എച്ച്1 എന്‍1 ന്റെ ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ക്ക് രോഗം കടുക്കാന്‍ സാധ്യതയുണ്ട്. ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ചികിത്സതേടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here