റെക്കോർഡിട്ട് സ്വർണ വില

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണ്ണ വില. പവന് 30,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3800 രൂപയുമാണ് വില. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്.
ഇന്നലെ സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. പവന് 320 രൂപ കുറഞ്ഞ് 29880 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് സ്വർണ്ണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 520 രൂപയാണ് വർധിച്ചത്. ഗ്രാമിന് ഇന്ന് 65 രൂപ കൂടി. ഗ്രാമിന് 3800 രൂപയാണ് ഇന്നത്തെ വില.
Read Also : സ്വർണവില കുതിക്കുന്നു; ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് 30000 രൂപ കടന്നു
ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെയാണ് ഇന്ത്യയിൽ സ്വർണ്ണ വില റെക്കോഡിലെത്തിയത്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വമാണ് സ്വർണ വില കുതിച്ചുയരാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്.
2019 ൽ സ്വർണ വില 25% ഉയർന്നിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിൽ തന്നെ സ്വർണ വില വൻ കുതിപ്പ് തുടരുകയാണ്.
Story Highlights- Gold Rate,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here