Advertisement

‘ഇറാന് ഉടൻ തിരിച്ചടി നൽകും’; മിസൈലാക്രണത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ട്രംപ്

January 8, 2020
Google News 6 minutes Read

അമേരിക്കൻ സൈനിക താവളത്തിന് നേരെയുള്ള  ഇറാന്റെ മിസൈലാക്രണത്തിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ ഇറാന് ഉടൻ തിരിച്ചടി നൽകും. എല്ലാം നല്ലതിനാണ്. ലോകത്തെ സുസജ്ജമായ സൈന്യം ഞങ്ങൾക്ക് ഉണ്ട്’. എന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ആക്രമണം പെന്റഗൺ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

 

ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ സൈനിക താവളങ്ങൾക്കുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.  പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ നടത്തിയ ആക്രമണത്തിന് പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചതെന്ന് യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ വാർത്താകുറിപ്പിൽ സ്ഥിരീകരിച്ചിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് വിമാനക്കമ്പനികളോട് ഗൾഫ് സർവീസുകൾ നിർത്തിവയ്ക്കാൻ യുഎസ് വ്യോമസേന അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here