ടിപി സെൻകുമാറിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അപരാധമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാറിനെ ഡിജിപി ആക്കിയതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നായിരുന്നു ഇതിനോടുളള സെൻകുമാറിന്റെ പ്രതികരണം.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ടിപി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. ഡിജിപി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ പിണറായി വിജയൻ മാറ്റിയപ്പോൾ നിയമസഭയിലടക്കം സെൻകുമാറിനെ രമേശ് ചെന്നിത്തല ന്യായീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ആ നടപടികളിലെല്ലാം പശ്ചാത്തപിക്കുകയാണ് രമേശ് ചെന്നിത്തല. പൊലീസ് മേധാവി സ്ഥാനത്തേക്ക് മലയാളി ഉദ്യോഗസ്ഥൻ വരട്ടെയെന്ന് കരുതി മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെൻകുമാറിനെ നിയമിച്ചതെന്നും അത് തെറ്റായിപ്പോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും, പിണറായി വിജയനോളം മോശക്കാരനല്ല ചെന്നിത്തലയെന്നുമായിരുന്നു ഇതിനോടുളള സെൻകുമാറിന്റെ പ്രതിരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here