Advertisement

ഉത്തരേന്ത്യയിൽ പണിമുടക്ക് ഭാഗികം

January 8, 2020
Google News 1 minute Read

പണിമുടക്കിൽ കേരളത്തിൽ ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചപ്പോൾ ഉത്തരേന്ത്യയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. പശ്ചിമബംഗാളിൽ പണിമുടക്ക് പൂർണമാണ്. പഞ്ചാബിൽ സമരാനുകൂലികൾ തീവണ്ടികൾ തടഞ്ഞു. ഡൽഹിയിൽ തൊഴിലാളി സംഘടനകൾ ഷഹീൻ ബാഗിൽ നിന്ന് ഐടിഒയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, വിവിധ ആവശ്യങ്ങളുന്നയിച്ചും സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഉത്തരേന്ത്യയിൽ ഭാഗികമായിരുന്നു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലും ഹൗറയിലും സമരക്കാർ തീവണ്ടികൾ തടഞ്ഞു.

Read Also : കേരളത്തിൽ പണിമുടക്ക് പൂർണം

ഒഡീഷയിൽ എൻഎച്ച് 16 ഉപരോധിച്ചു. ഗുഡ്ഗാവിലേയും, മുംബൈയിലേയും മറ്റ് ഇടങ്ങളിലെ വ്യവസായ കേന്ദ്രങ്ങളിൽ പകുതിയിലധികം തൊഴിലാളികൾ ജോലിക്കെത്തിയില്ല. മഹാരാഷ്ട്രയിൽ പണിമുടക്കിനെ സർക്കാർ പിന്തുണച്ചെങ്കിലും വ്യവസായശാലകളും കടകമ്പോളങ്ങളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യവത്ക്കരണത്തിനെതിരെ ബിപിസിഎല്ലിൽ തൊഴിലാളികൾ പണിമുടക്കി പ്രതിഷേധം രേഖപ്പെടുത്തി.

കർണാടകത്തിൽ മടിക്കേരിയിൽ കർണാടക ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. രാജ്യ തലസ്ഥാനത്ത് സമരം കാര്യമായി ബാധിച്ചില്ല. സർക്കാർ ഓഫീസുകളും ബാങ്കുകൾ ഭാഗികമായും പ്രവർത്തിച്ചു.  ഡൽഹി കേരള ഹൗസിലെ ഒരു വിഭാഗം ജീവനക്കാരും പ്രതിഷേധിച്ചു.

Story Highlights- North India, Strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here