ഉക്രൈൻ വിമാനം തകർന്ന് വീണു; 180 മരണം

ഉക്രൈൻ വിമാനം തകർന്ന് വീണ് 180 മരണം. പറന്നുപൊങ്ങി അൽപ്പസമയത്തിനകം തന്നെ യന്ത്രകരാർ മൂലം വിമാനം തകർന്നടിയുകയായിരുന്നു.

ടെഹ്രാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ബോയിംഗ് 737-800 വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 180 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ആരും ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നാണ് ഇറാൻ എമർജൻസി മെഡിക്കൽ സർവീസ് മേധാവി ഫിർഹൊസൈൻ പറയുന്നത്.

Read Also : ഇറാൻ-അമേരിക്ക യുദ്ധ ഭീതി; ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് നിർദേശം

പരന്ദിനും ശഹ്രൈറിനും ഇടയിലാണ് വിമാനം തകർന്ന് വീണത്. പുലർച്ചെ 5.15നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനം 6.12നാണ് പുറപ്പെട്ടത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മൂന്നര വർഷത്തെ പരിചയമുണ്ട് തകർന്നുവീണ വിമാനത്തിന്. കമ്പനിയുടെ പുതിയ സിഇഒ ആയി ഡേവിഡ് കാൽഹൗൻ ചുമതലയേൽക്കാനിരിക്കെയാണ് ദുരന്തമുണ്ടായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top