Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്

January 9, 2020
Google News 1 minute Read

മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്  ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതായും 10-ാം തീയതി മോക് ഡ്രില്‍ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു.

മരടിൽ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള സജീകരണങ്ങൾ എല്ലാം പൂർത്തിയായി. സ്‌ഫോടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് മുൻഗണന. ഗോൾഡൻ കായലോരം ഫ്‌ളാറ്റിലാണ് ഏറ്റവും അവസാനമായി സ്‌ഫോടക വസതുക്കൾ നിറച്ചത്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി. സ്‌ഫോടന ദിവസത്തെ ക്രമീകരണങ്ങൾ പൊതുജ നങ്ങളെ അറിയിക്കുന്ന പ്രവർത്തനങ്ങളാണ് ഇനി നടക്കുക.

സ്‌ഫോടനം നടക്കുന്ന ദിവസം രാവിലെ 9 മണി മുതൽ നിരോധനാജ്ഞാഞ നിലവിൽ വരും. അതീവ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക. നിശ്ചയിച്ച പ്രകാരം ഫ്‌ളാറ്റുകളിൽ സുരക്ഷിതമായി സ്‌ഫോടനം നടക്കുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതിലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും വിജയ് സാഖറെ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here