ബജറ്റ് നിര്‍ദേശങ്ങളില്‍ വൈവിധ്യം സൃഷ്ടിക്കല്‍; പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്കും

സാമ്പത്തിക നില പരുങ്ങലിലാകുന്നതിനിടെ ബജറ്റ് നിര്‍ദേശങ്ങളില്‍ വൈവിധ്യം സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്കും. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ പ്രമുഖ വ്യവസായികളുമായുള്ള ചര്‍ച്ച പ്രധാനമന്ത്രി ആരംഭിച്ചു.
അതേസമയം രാജ്യത്തിന്റെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനവും അടുത്ത വര്‍ഷം 5.8 ശതമാനവും മാത്രം ആയിരിക്കുമെന്ന സ്ഥിതി വിവര റിപ്പോര്‍ട്ട് ഇന്ന് ലോക ബാങ്ക് പ്രസിദ്ധികരിച്ചു.
ചെലവ് ചുരുക്കാന്‍ തിരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തിനെതിരെ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു.
രണ്ട് ലക്ഷം കോടിയെങ്കിലും ചെലവ് ചുരുക്കി പണം ഇല്ലായ്മ നേരിടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ വ്യവസായികള്‍ കൂടുതല്‍ നിഷ്‌ക്രിയരാകും എന്നാണ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍. ചെലവ് ചുരുക്കല്‍ നയമായി സ്വീകരിക്കുകയും കൂടുതല്‍ മുതല്‍ മുടക്കിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ വ്യവസായികളില്‍ നിന്ന് തേടാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ നേത്യത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.
നിര്‍ദേശങ്ങള്‍ വ്യവസായികളില്‍ നിന്ന് സ്വീകരിക്കുക വഴി അവരില്‍ നിന്നുള്ള സഹകരണം സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നു. അതേസമയം ഈ വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് അഞ്ച് ശതമാനം തന്നെ ആയിരിക്കും എന്ന റിപ്പോര്‍ട്ട് റിസര്‍വ് ബാങ്ക് ഇന്ന് പ്രസിദ്ധികരിച്ചു. ഇന്ത്യയെക്കാള്‍ ജിഡിപി വളര്‍ച്ചയില്‍ ബംഗ്ലാദേശ് മുന്നില്‍ പോകും എന്ന് നിരിക്ഷിക്കുന്ന റിപ്പോര്‍ട്ട് അടുത്ത വര്‍ഷവും രാജ്യത്തിന്റെ വളര്‍ച്ച ആറ് കടക്കില്ലെന്ന് പ്രസ്താവിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here