സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് സ്ഥിരനിയമനം നല്‍കുമെന്ന വാഗ്ദാനം അട്ടിമറിച്ച് എഫ്എസിടി

ആശ്രിത നിയമനത്തില്‍ ജോലിക്ക് കയറിയ 73 തൊഴിലാളികളോടാണ് കമ്പനിയുടെ നീതികേട്. സംഭവത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. പല ട്രേഡുകളിലായി പണിയെടുക്കുന്ന 73 തൊഴിലാളികളോടാണ് എഫ്എസിറ്റിയുടെ ക്രൂരത. സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതരെന്ന നിലയില്‍ സ്ഥിരനിയമനം നല്‍കുമെന്ന് കമ്പനി ഇവരോട് വാഗ്ദാനം ചെയ്തതാണ്.
എന്നാല്‍ നിയമനം ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കാഷ്വല്‍ ലേബേഴ്‌സ് എന്ന നിലയിലാണ് ഇവര്‍ തൊഴിലെടുക്കുന്നത്. നീണ്ട 18 വര്‍ഷമായി താല്‍ക്കാലിക തസ്തികയില്‍ തുടരുന്നവരുമുണ്ട്. സ്ഥിരമാക്കാത്തതിനാല്‍ നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
അതേസമയം ആശ്രിത നിയമനം നേടിയ കാഷ്വല്‍ ലേബര്‍ തസ്തികയിലുള്ളവരെ തഴയുമ്പോഴും അതേ ട്രേഡുകളിലേക്ക് കമ്പനി സ്ഥിരനിയമനം നടത്തുന്നുണ്ട്.
ലക്ഷങ്ങള്‍ വാങ്ങിയാണ് പല നിയമനങ്ങളും നടക്കാറുള്ളതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളും സിഎംഡിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് പണംവാങ്ങി നിയമനമെന്നാണ് പരാതി. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് തൊഴിലാളികള്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. സംഭവത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here