250 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമങ്ങളില്‍ ഇളവ് നല്‍കും; മുഖ്യമന്ത്രി

250 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപസംഗമം അസെന്‍ഡ് കേരള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നും നാളെയുമായാണ് നിക്ഷേപക സംഗമം നടക്കുന്നത്. സംസ്ഥാനത്തെ ദേശീയപാതാ വികസനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര തീരദേശ ഹൈവേകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ദേശീയജലപാതയും ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ കോവളത്ത് നിന്നും ബേക്കല്‍ വരെ ഈ വര്‍ഷം തന്നെ ബോട്ടില്‍ സഞ്ചരിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
250 കോടി നിക്ഷേപം, 1000 പേര്‍ക്ക് ജോലി എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വ്യവസായ പദ്ധതികള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ വര്‍ഷം മുതല്‍ 2025 വരെ രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വേതനത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പ്രാഖ്യാപിച്ചു. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
Story Highlights- Ascend 2020, global investor meet of Kerala land reform laws, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here