തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തുന്നതിന് രണ്ടാഴ്ച മുൻപ് ഡൽഹി തെരഞ്ഞെടുപ്പ് തിയതി വെളിപ്പെടുത്തി ബിജെപി നേതാവ് മനോജ് തിവാരി; വിവാദം

ഡൽഹി തെരഞ്ഞെടുപ്പ് ഈ മാസം 8നാണ്. ഈ മാസം (ജനുവരി) ആറിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തിയതി പ്രഖ്യാപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തിയതി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുൻപ് ഡൽഹി ബിജെപി നേതാവ് മനോജ് തിവാരി ഈ തിയതി വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിനു പിന്നാലെ തിവാരി തിയതി വെളിപ്പെടുത്തുന്ന വീഡിയോ വൈറലാവുകയാണ്.

ന്യൂസ് 18നുമായുള്ള അഭിമുഖത്തിലാണ് തിവാരി തിയതി വെളിപ്പെടുത്തിയത്. ഡിസംബർ 19നായിരുന്നു അഭിമുഖം. “മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ‘ദബാങ്’ ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിനറിയാം”- അവതാരകൻ്റെ ചോദ്യത്തിനു മറുപടിയായി തിവാരി പറഞ്ഞു. ‘ഫെബ്രുവരി 8 എന്ന തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടിട്ടില്ലല്ലോ’ എന്ന അവതാരകൻ്റെ ചോദ്യത്തിനു മുന്നിൽ പകച്ച് എന്തൊക്കെയോ പറഞ്ഞ് തിവാരി രക്ഷപ്പെടുകയാണ്.

ഒറ്റഘട്ടമായാണ് ഡൽഹി തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11 നായിരിക്കും വോട്ടെണ്ണല്‍. എഴുപത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ജനുവരി 14 മുതല്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും ഡല്‍ഹിയിലേത്. നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 ആണ്. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി ജനുവരി 22.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More