ഭീഷണിപ്പെടുത്തി ഡോക്ടർമാരിൽ നിന്ന് പണം തട്ടി; മലപ്പുറത്ത് അഞ്ചു പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ സുഹൃത്തുക്കളായ ഡോക്ടര്‍മാരിൽ നിന്ന് പണം തട്ടിയ കേസില്‍ അഞ്ച് യുവാക്കള്‍ കൊളത്തൂര്‍ പോലീസിന്‍റെ പിടിയില്‍. അഞ്ച് മണിക്കൂറോളം തടഞ്ഞ് വച്ചാണ് സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയത്.
ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അഞ്ച് യുവാക്കളാണ് കൊളത്തൂര്‍ പോലീസിന്‍റെ പിടിയിലായത്. കൊളത്തൂര്‍ എരുമത്തടം സ്വദേശികളായ നബീല്‍, ജുവൈസ്, മുഹമ്മദ് മുഹ്സിന്‍, അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍മാർക്കാണ് ദുരനുഭവം ഉണ്ടായത്. എരുമത്തടത്ത് രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞുവച്ചു. ഇതിനിടയില്‍ കാറിലിരിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി. അമ്പതിനായിരം നൽകിയാലേ വിട്ടയക്കൂ എന്നായിരുന്നു ഭീഷണി. കൈയ്യിലുണ്ടായിരുന്ന മൂവായിരം രൂപ തട്ടിയെടുത്തതിന് പുറമേ എടിഎം കാര്‍ഡ് കൈക്കലാക്കി സംഘം പതിനേഴായിരം രൂപ പിൻവലിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്.
Story Highlights: Doctor, Arrest, Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here