കോൺഗ്രസ് നേതാവ് പിടി മോഹനകൃഷ്ണൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പിടി മോഹനകൃഷ്ണൻ (85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുരുവായൂർ ദേവസ്വം ബോർഡ് മുൻചെയർമാനും എഐസിസി അംഗവുമായ ഇദ്ദേഹം പൊന്നാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത നിയമസഭാംഗമായിരുന്നു. 1965 മുതൽ എഐസിസി അംഗമാണ്.
ദീർഘകാലം മലപ്പുറത്തെ രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
pt mohanakrishnan, obituary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here