സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം ; കുറഞ്ഞത് പവന് 880 രൂപ

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണം വില രണ്ട് ദിവസമായി കുറയുന്നു.
സ്വര്‍ണം വില പവന് രണ്ടു ദിവസം കൊണ്ട് കുറഞ്ഞത് 880 രൂപ. പവന് 29,520 രൂപയും ഗ്രാമിന് 3690 രൂപയുമാണ് വെള്ളിയാഴ്ച സ്വര്‍ണത്തിന് വില.

ഇറാനും അമേരിക്കയും തമ്മിലുണ്ടായ യുദ്ധ സമാനമായ സംഘര്‍ഷത്തെതുടര്‍ന്ന് ജനുവരി എട്ടുമുതലാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ ആരംഭിച്ചത്. വില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 30,400 രൂപയിലെത്തി. അടുത്തദിവസംതന്നെ രാവിലെ വില 29,840 രൂപയിലേയ്ക്ക് താഴ്ന്നു. അന്നുതന്നെ വൈകീട്ട് വില വീണ്ടും കുറഞ്ഞ് 29,680 രൂപയിലെത്തിയിരുന്നു. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെതുടര്‍ന്നാണ് പിന്നീടുള്ള ദിവസങ്ങളില്‍ വില കുതിച്ചത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1ഗ്രാം) തനിത്തങ്കത്തിന്റെവില 1,547 ഡോളറായി കുറഞ്ഞിരുന്നു.

Story Highlights- Gold price‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More