ഇന്ത്യ-ശ്രീലങ്ക: ഇന്ന് മൂന്നാം ടി-20; ടീമിൽ ഒരു മാറ്റത്തിനു സാധ്യത

ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആദ്യ കളി മഴ മൂലം മുടങ്ങിയപ്പോൾ രണ്ടാമത്തെ മത്സരം ഇന്ത്യ അനായാസം വിജയിച്ചിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ ഒരു മാറ്റത്തിനു സാധ്യതയുണ്ട്.

ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് പകരം രവീന്ദ്ര ജഡേജ ടീമിലെത്താനുള്ള സാധ്യതയാണുള്ളത്. ഓൾറൗണ്ടറായി ടീമിലെത്തിയെങ്കിലും ആദ്യ മത്സരത്തിൽ ദുബേ ഒരു ഓവർ പോലും എറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഫീൽഡിൽ സേവ് ചെയ്യുന്ന റൺസുകൾ കൂടി പരിഗണിച്ച് ജഡേജ ടീമിലെത്തിയേക്കും. മലയാളി താരം സഞ്ജു സാംസണും കർണാടക താരം മനീഷ് പാണ്ഡെയും ഈ കളിയും പുറത്തിരിക്കും. ആദ്യ മത്സരത്തിൽ ശിഖർ ധവാൻ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നില്ലെങ്കിൽ പോലും താരം പുറത്താവാനിടയില്ല.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മണിക്കാണ് മത്സരം. പൂനെയിലെ പിച്ചൊരുക്കിയിരിക്കുന്നത് സ്പോർട്ടിംഗ് വിക്കറ്റ് ആയിട്ടാണെന്ന് ക്യുറേറ്റർ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിൽ ബൗളർമാരും നേട്ടമുണ്ടാക്കിയേക്കും. ചേസിംഗിന് അനുകൂല ചരിത്രമുള്ളതു കൊണ്ട് തന്നെ ടോസ് വിജയിക്കുന്ന ടീം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Story Highlights: T-20നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More