ജയറാമിന്റെ വ്യത്യസ്ത ലുക്കിൽ സംസ്‌കൃത ചിത്രം നമോ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജയറാം നായകനാകുന്ന പുതിയ ചിത്രം നമോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. 20 കിലോ ശരീര ഭാരം കുറച്ച് കുചേലനായാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. 101 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ സംസ്‌കൃത ഭാഷ മാത്രമാണ് ഉപയോഗിക്കുന്നത്.

വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. എഡിറ്റിംഗ്- ബി ലെനിൻ, ക്യാമറ- എസ് ലോകനാഥൻ, സംഗീത സംവിധാനം- അനൂപ് ജെലോട്ട. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മമ നയാൻ, സർക്കർ ദേശായി, മൈഥിലി ജാവേദ്കർ, രാജ് തുടങ്ങിയവരാണ്.

കൂടാതെ മണിരത്‌നത്തിന്റെ സ്വപ്‌ന പദ്ധതിയായ ‘പൊന്നിയിൻ സെൽവ’നിലും ജയറാം അഭിനയിക്കുന്നു. താരം തന്നെയാണ് ഫേസ്ബുക്കിലൂടെ കാര്യം സ്ഥിരീകരിച്ചത്. അല്ലു അർജുന്റെ പുതിയ തെലുങ്ക് ചിത്രത്തിലും താരം മുഖ്യ വേഷത്തിലുണ്ട്.

 

jayaram, namo sanskrit movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top