മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ട് എണ്ണം നാളെ പൊളിക്കും

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ളാറ്റ് പൊളിക്കാന്‍ വിദഗ്ധരും, ഭരണകൂടവും പൂര്‍ണ സജ്ജരായി. ഇന്ന് രാവിലെ മരടില്‍ മോക്ക് ഡ്രില്‍ നടക്കും. നാളെ രാവിലെ 11 മണിക്ക് മരടില്‍ ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കും. തൊട്ടു പിന്നാലെ അല്ഫ സെറീനയലെ രണ്ട് ടവറുകളും സ്ഫോടനത്തില്‍ തകര്‍ക്കും. സ്ഫോടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പൂര്‍ണ സജ്ജരാണ് ഭരണകൂടവും, സ്ഫോടന വിദഗ്ധരും.
സ്ഫോടനത്തിന് മുന്നോടിയായി ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഇന്ന് മോക്ക് ഡ്രില്‍ നടക്കും. സ്ഫോടനം നടക്കുന്ന 30 മിനിട്ട് മുന്‍പ് ആദ്യ സൈറണ്‍ മുഴങ്ങും. അഞ്ച് മിനിട്ട് ശേഷിക്കെ രണ്ടാം സൈറണും സ്ഫോടനത്തിന് സെക്കന്റുകള്‍ മുന്‍പ് മൂന്നാം സൈറണും മുഴക്കും. എന്നാല്‍ ആളുകളെ ഇന്ന് ഒഴിപ്പിക്കില്ല. രാവിലെ തന്നെ പ്രദേശത്ത് പോലീസ് സജരാക്കും.
ഒരു ഫ്ളാറ്റിന് 500 പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുക. ഫ്ളാറ്റ് വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘം രാവിലെ മുതല്‍ തന്നെ ഉപകരണങ്ങള്‍ സ്ഥാപിച്ച് തുടങ്ങി. നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ കൊടികള്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച് കഴിഞ്ഞു. സ്ഫോടനം കാണാന്‍ ചീഫ് സെക്ടറി ടോം ജോസ് അടക്കുള്ളവര്‍ കൊച്ചിയിലുണ്ടാവും.നിലവില്‍ സ്ഫോടനം നിയന്ത്രിക്കാന്‍ മൂന്ന് കണ്ട്രോള് റൂമുകളാണ് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here