ഒറ്റപ്പാലം ഡയലോഗ് ചലച്ചിത്ര മേള ആരംഭിച്ചു

ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ അഞ്ചാമത് അന്താരാഷ്ട്ര ചലചിത്രമേളയ്ക്ക് വർണ്ണാഭമായ തുടക്കം. രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യപ്പെട്ടു കൊണ്ട് സാധാരണ ഔപചാരിക രീതികള്‍ ഒഴിവാക്കി ഭരണഘടനയുടെ ആമുഖം വായിച്ചാണ് മേളക്ക് തുടക്കം കുറിച്ചത്. ‘ഇന്ത്യ: വൈവിധ്യങ്ങളും അടയാളങ്ങളും’ എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ തീം.
ഇത്തവണ ഭരണഘടന സംരക്ഷിക്കാനുള്ള പ്രതിരോധമാണ് മേളയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. ഒറ്റപ്പാലത്തെ ലക്ഷ്മി തിയ്യറ്ററിലേക്ക് ചലചിത്രമേളക്കായി എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തന്നെ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഈ ബോർഡാണ്. പാട്ടും കളികളും, സിനിമ പ്രദർശനത്തിനൊപ്പം പ്രതിരോധം തീർക്കുകയാണിവിടെ.
പി ഉണ്ണി എം എൽ എ ആയിരുന്നു അഞ്ചാമത് ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ചലചിത്ര മേള ഉദ്ഘാഘാടനം ചെയ്തത്. സംവിധായകൻ അമുദനും, നടൻ ഇർഷാദും മുഖ്യാതിഥികളായി. സംവിധായകന്‍ അരുണ്‍ ബോസ്, ചലച്ചിത്ര അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം ജി പി രാമചന്ദ്രന്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ എം, നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ രത്നമ്മ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍, കോ സ്‌പോണ്‍സര്‍ വത്സലന്‍ സി കെ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.
മൂന്ന് കശ്മീരി ചിത്രങ്ങളടക്കം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച 40ധികം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. 4 ദിവസം നീണ്ടു നിൽക്കുന്ന മേള 12 ന് സമാപിക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 40 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
Story Highlights: Film Festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here