ഗാനഗന്ധർവന് പിറന്നാളാശംസയുമായി പ്രധാന മന്ത്രി

മലയാളത്തിന്റെ ഗാനഗന്ധർവൻ കെജെ യേശുദാസിന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധുര സംഗീതവും ആത്മാവുള്ള ആലാപനവും എല്ലാ പ്രായക്കാർക്കിടയിലും ഗായകനെ പ്രിയങ്കരനാക്കിയെന്നും ഇന്ത്യയുടെ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനയാണ് യേശുദാസ് സമ്മാനിച്ചതെന്നും മോദി തന്റെ ട്വീറ്റിൽ പറഞ്ഞു.
Read Also: ഗാനഗന്ധർവന് ഇന്ന് എൺപതാം പിറന്നാൾ
കുറിപ്പിന്റെ തർജമ,
കെജെ യേശുദാസിന് 80 വയസ് തികയുന്ന ശുഭാവസരത്തിൽ കഴിവുറ്റ ഗായകന് ആശംസകൾ നേരുന്നു. മധുര സംഗീതവും ആത്മാവുള്ള ആലാപനവും എല്ലാ പ്രായക്കാർക്കിടയിലും അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യൻ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനയാണ് ഗായകൻ സമ്മാനിച്ചത്. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു.
On the special occasion of his 80th birthday, greetings to the versatile K. J. Yesudas Ji. His melodious music and soulful renditions have made him popular across all age groups. He has made valuable contributions to Indian culture. Wishing him a long and healthy life.
— Narendra Modi (@narendramodi) January 10, 2020
അതേസമയം എൺപതാം പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിക്കാതെ ഗാനഗന്ധർവൻ കൊല്ലൂർ മൂകാംബിക സന്നിധിയിലെത്തി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കുടുംബസമേതമാണ് ജന്മദിനാഘോഷങ്ങൾക്കായി കെജെ യേശുദാസ് ക്ഷേത്രത്തിലെത്തിയത്.
prime minister modi wishes birhtday to kj yesudas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here