Advertisement

സിറോ മലബാര്‍ സഭാ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

January 10, 2020
Google News 0 minutes Read

കാക്കാനാട് മൗണ്ട് സെന്റ് തോമസിലാണ് യോഗം. 15 വരെ സമ്മേളനം നീണ്ട് നില്‍ക്കും. 58 മെത്രാന്മാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍, മെത്രാന്‍ നിയമനം എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.

എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടില്‍ സംഭവിച്ച സാമ്പത്തീക നഷ്ടം നികത്താന്‍ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക അല്മായ കൂട്ടായ്മ കത്ത് നല്‍കിയിരുന്നു. ആരാധനക്രമ വിവാദവും സിനഡില്‍ ചര്‍ച്ചയായേക്കും. ആരാധനക്രമ ഏകീകരണ ചര്‍ച്ചകളെ തള്ളി എറണകുളം അതിരൂപതയിലെ വൈദിക അല്‍മായ കൂട്ടായ്മ പരസ്യമായി രംഗത്തുവന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here