Advertisement

ആൽഫാ സെറീനും നിലംപൊത്തി; ദൃശ്യങ്ങൾ കാണാം

January 11, 2020
Google News 2 minutes Read

എച്ച്ടുഒക്ക് ശേഷം ആൽഫാ സെറീനും നിലംപൊത്തി. കെട്ടിടത്തിന്റെ രണ്ട് ടവറുകളും തകർന്നു വീണു. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ടവറുകളും തകർന്നത്. എച്ച്ടുഒ തകർത്തതിന്റെ പൊടിപടലങ്ങൾ അടങ്ങിയ ശേഷമാണ് ആൽഫാ സെറീൻ തകർത്തത്. സെക്കന്റുകൾ കൊണ്ട് കെട്ടിട സമുച്ചയങ്ങൾ കോൺക്രീറ്റ് കൂനയായി മാറി. പരിസരത്തെ കെട്ടിടങ്ങളെല്ലാം സുരക്ഷിതമാണ്. സ്‌ഫോടനം നടന്നത് 11.44നായിരുന്നു. ഇതോടെ ഇന്നത്തെ സ്‌ഫോടനങ്ങൾ പൂർത്തിയാക്കി.

Read Also: എച്ച്ടുഒ നിലംപൊത്തി; ആദ്യ നിയന്ത്രിത സ്‌ഫോടനം വിജയകരം; ദൃശ്യങ്ങൾ തത്സമയം കാണാം

എച്ച്ടുഒ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾ കായലിലേക്ക് വീണു. സ്‌ഫോടനം വിജയകരമെന്ന് എഡിഫൈസ് അധികൃതർ വ്യക്തമാക്കി. വലിയ ആൾകൂട്ടം സ്‌ഫോടനം കാണാൻ എത്തിയിരുന്നു.

എച്ച്ടുഒയുടെ 19 നിലയുള്ള കെട്ടിടമാണ് നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചത്. നിലവിൽ പൊടി പടലങ്ങൾ നിറഞ്ഞ അവസ്ഥയിലാണ് പരിസര പ്രദേശം. ആദ്യ സൈറൺ 10.32നും രണ്ടാമത്തെ സൈറൺ 10.55നും, മൂന്നാമത്തേത് 10.59നുമാണ് നൽകിയത്. സൈറൺ അവസാനിച്ച് നിമിഷങ്ങൾക്കകം ഫൽറ്റ് നിലംപതിക്കുകയായിരുന്നു.

maradu flat issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here