Advertisement

കോഴിക്കോട് 4 പേർക്ക് കൂടി എച്ച്‌വൺഎൻവൺ സ്ഥിരീകരിച്ചു

January 11, 2020
1 minute Read

കോഴിക്കോട് കാരശേരി പഞ്ചായത്തിൽ പുതുപായി 4 പേർക്ക് കൂടി എച്ച്‌വൺഎൻവൺ സ്ഥിരീകരിച്ചു. തിങ്കളാഴ്ച കാരശേരി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബ്ലോക്ക് പിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോക്ടർ മണിലാലിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകൾ നൽകുമെന്നും ഡിഎംഒ അറിയിച്ചു.

ആനയാംകുന്ന് ഹയർ സെക്കൻഡറി സ്‌കൂളിലും കാരശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പനി ക്ലിനിക്കുകൾ തുടരുകയാണ്. ആനയാംകുന്ന് സ്‌കൂളിൽ 16 പേരെ പരിശോധിച്ചതിൽ നാല് പുതിയ പനി കേസുകൾ റിപ്പോർട്ട് ചെയ്തു. കാരശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 31 പേർക്ക് പനിക്കുള്ള പ്രത്യേക ചികിത്സ നൽകി.

മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ള കോൾ സെന്ററിൽ നിന്ന് നിരീക്ഷണത്തിലുള്ള ആളുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിരോധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് കാരശേരി പഞ്ചായത്തിലെ ബാക്കിയുള്ള വീടുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഗൃഹസന്ദർശനവും നടത്തി വരികയായിരുന്നു.

ഇന്നും പ്രത്യേക പനി ക്ലിനിക് കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തുടരുമെന്ന് ഡിഎംഒ അറിയിച്ചു. തിങ്കളാഴ്ച പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബ്ലോക്ക് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ മണിലാലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നൽകും.

Story Highlights- H1N1,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top