Advertisement

ടോപ് സിംഗർ രണ്ടാം സീസൺ വരുന്നു; ഓഡിഷന് തുടക്കമായി

January 11, 2020
1 minute Read

ടെലിവിഷൻ റിയാലിറ്റി ഷോയിൽ കുരുന്നുകൾ വിസ്മയം തീർക്കുന്ന ടോപ് സിംഗറിന് രണ്ടാം സീസൺ വരുന്നു. ഓഡിഷന് ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ തിരുവനന്തപുരം റീജണൽ ഓഫീസിൽ തുടക്കമായി. വിവിധ ഹാളുകളിലായി ആദ്യദിനം ഓഡിഷനിൽ പങ്കെടുത്തത് ആയിരത്തിലേറെ കുരുന്നു ഗായകർ.

ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യം ഒരുക്കിയിരുന്നു. ക്ലാസിക്കൽ , മെലഡി, ഫാസ്റ്റ് നമ്പർ എന്നിങ്ങനെ സംഗീതത്തിന്റെ വിവിധ ഭാവങ്ങൾ കുരുന്നുകൾ ആലപിച്ചു. ഓഡിഷൻ ഞായറാഴ്ച്ചയും തുടരും.

Read Also : ടോപ് സിംഗർ കുട്ടിപ്പാട്ടുകാർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു; ഇത് ലോക ടെലിവിഷൻ ചരിത്രത്തിൽ ആദ്യം

നാളെ തിരുവനന്തപുരത്തിനു പുറമേ തൃശൂരും കോഴിക്കോട്ടും ഓഡിഷനുണ്ട്. 19 ന് കണ്ണൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലും 26 ന് കൊല്ലം, കോട്ടയം, കാസർകോഡ് എന്നിവിടങ്ങളിലുമാണ് ഓഡിഷൻ. ടോപ് സിംഗർ ഒന്നാം സീസണിലെ എല്ലാ കുരുന്നുകൾക്കും 20 ലക്ഷം രൂപാവീതം സ്‌കോളർഷിപ്പി നൽകിയിരുന്നു.

Story Highlights- Flowers TV, Top Singer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top