Advertisement

കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു

January 12, 2020
Google News 1 minute Read

പ്രശസ്ത കാരിക്കേച്ചർ കലാകാരനും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് കോട്ടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടയ്ക്കലിൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ സ്വദേശമായ കോട്ടയത്ത് നിന്ന് എത്തിയതായിരുന്നു തോമസ് ആന്റണി. രാത്രിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു.

ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെട്രോ വാർത്ത എക്‌സിക്യൂട്ടീവ് ആർട്ടിസ്റ്റാണ്. ദീർഘകാലം ദീപികാ ദിനപ്പത്രത്തിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം ഏറെക്കാലം കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.

 

 

 

cartoonist thomas antony, obituary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here