Advertisement

നാസയുടെ വരുംകാല പദ്ധതികളുടെ ഭാഗമാകാൻ ഇന്ത്യക്കാരനും

January 12, 2020
Google News 0 minutes Read

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ വരുംകാല പദ്ധതികളുടെ ഭാഗമാകാൻ ഇന്ത്യക്കാരനും. ഹൈദരാബാദ് സ്വദേശിയായ രാജ ജോൺ വുർപുത്തൂർ ചാരിയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പരിശീലനം പൂർത്തിയാക്കിയത്. രാജ ഉൾപ്പെടെ പരിശീലനം പൂർത്തിയാക്കിയ 11 പേരെയാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നാസ ഈ വർഷം മുതൽ നടത്താനിരിക്കുന്ന ദൗത്യങ്ങൾക്ക് നിയോഗിക്കുക.

ചൊവ്വയിൽ മനുഷ്യനെ ഇറക്കുന്നതുൾപ്പെടെയുള്ള ചരിത്രപ്രധാനദൗത്യങ്ങൾക്കായി നാസ തയ്യാറെടുക്കുമ്പോൾ അതിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ കുടുംബത്തിലെ രാജ ജോൺ വുർപുത്തൂർ ചാരിയും. 18000 അപേക്ഷകരിൽ നിന്ന് രാജ ഉൾപ്പെടെ 11 പേർക്കാണ് നാസ പരിശീലനം നൽകിയത്. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും നാസ ഈ വർഷം മുതൽ നടത്താനിരിക്കുന്ന ദൗത്യങ്ങൾക്ക് നിയോഗിക്കുക ഈ 11 പേരെയായിരിക്കും. 18,000 അപേക്ഷകരിൽ നിന്നാണ് 11 പേരെ തെരഞ്ഞെടുത്ത് 2 വർഷത്തെ പരിശീലനം നൽകിയത്. 2024 നകം ചന്ദ്രനിൽ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ ഇറക്കാനും നാസയ്ക്കു ലക്ഷ്യമുണ്ട്. തുടർന്ന് എല്ലാ വർഷവും ബഹിരാകാശ സഞ്ചാരികളെ അയയ്ക്കും. ചൊവ്വയിൽ 2030 ലാണ് ആളെ അയക്കുക.

അമേരിക്കൻ വ്യോമസേനയിൽ കേണലായ, രാജ ജോന്റെ ബാല്യകാല സ്വപ്നമായിരുന്നു ബഹിരാകാശയാത്രികനാകുക എന്നത്. 1950 ലാണ് രാജയുടെ കുടുംബം തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. അച്ഛൻ അമേരിക്കക്കാരിയായ നഴ്‌സിനെ വിവാഹം ചെയ്തതോടെ അവരുടെ ജീവിതം അമേരിക്കയിലേക്ക് പറിച്ചുനടപ്പെട്ടു. രാജ ജനിച്ചതും വളർന്നതും അമേരിക്കയിലായിരുന്നു.

അയോവയിലെ സെഡാർ ഫോൾസ് സ്വദേശിയായ ഹോളിയാണ് രാജയുടെ ഭാര്യ. 3 മക്കളുണ്ട്. യുഎസ് എയർഫോഴ്‌സ് അക്കാദമിയിൽ നിന്ന് അസ്‌ട്രോനോട്ടിക്കൽ എൻജിനീയറിഗിംൽ ബിരുദവും മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടിയ രാജ ജോൺ വുർപുത്തൂർ ചാരി മേരിലാൻഡിലെ നേവൽ ടെസ്റ്റ് പൈലറ്റ് സ്‌കൂളിൽ നിന്നും ബിരുദമെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here