Advertisement

പ്രളയ ധനസഹായം: കേരളത്തോടുള്ള കേന്ദ്ര വിവേചനം അവസാനിപ്പിക്കണമെന്ന് സിപിഐഎം

January 12, 2020
Google News 1 minute Read

പ്രളയ നഷ്ടപരിഹാരത്തിലും ജിഎസ്ടി നഷ്ടപരിഹാരത്തിലും കാണിച്ച വിവേചനം അവസാനിപ്പിച്ച് കേരളത്തിന് തുക നല്‍കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. 2019 – 2020 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് ലഭിക്കേണ്ടത് 24,915 കോടി രൂപയാണ്. എന്നാല്‍ കേന്ദ്രം നല്‍കിയതാകട്ടെ 16,602 കോടി രൂപ മാത്രം. 1600 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരവും കേന്ദ്രം കേരളത്തിന് നല്‍കിയില്ല.

പ്രളയ നഷ്ടപരിഹാരം നല്‍കുന്നതടക്കം കേന്ദ്രം കേരളത്തോട് കാണിച്ച വിവേചനം അവസാനിപ്പിക്കണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. കൂടാതെ പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിയാ, അലിഗഡ് പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയെയും പിബി അപലപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവും പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധവും രാജ്യത്ത് തുടരുമെന്നും അറിയിച്ചു.

പ്രതിഷേധത്തില്‍ അണിചേരാന്‍ മതേതര പാര്‍ട്ടികളോട് സിപിഐഎം ആഹ്വാനം ചെയ്തു. ഈമാസം 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ റിപ്പോര്‍ട്ടും പിബി ചര്‍ച്ച ചെയ്തു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here