Advertisement

കൊൽക്കത്ത തുറമുഖത്തിന് ശ്യാമ പ്രസാദ് മുഖർജിയുടെ പേരിട്ട് പ്രധാനമന്ത്രി

January 12, 2020
Google News 1 minute Read

കൊൽത്തക്ക തുറമുഖത്തിന് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ആഘോഷവേളയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

ബംഗാളിനും കൊൽക്കത്ത പോർട്ട് ട്രസ്റ്റുമായി ബന്ധമുള്ളവർക്ക് ഇന്നത്തെ ദിവസം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയം പര്യാപ്ത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ തുറമുഖം. കൊൽക്കത്ത തുറമുഖം ഇനി മുതൽ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേരിൽ അറിയപ്പെടുമെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്. നിരവധി പരിപാടികളിൽ മോദി പങ്കെടുക്കുന്നുണ്ട്. ഇതിൽ രണ്ട് പരിപാടികളിലെങ്കിലും മോദിയും മമതയും ഒരേ വേദി പങ്കിടുമെന്നാണ് ഇന്നലെ കരുതിയത്. എന്നാൽ രണ്ടിലും മമത പങ്കെടുക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

story highlights- narendra modi, kolkata port, syama prasad mukherjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here