‘മോദിക്കൊപ്പം വേദി പങ്കിടില്ല’; വ്യക്തമാക്കി മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ രാവിലത്തെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് നടപടി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്. നിരവധി പരിപാടികളിൽ മോദി പങ്കെടുക്കുന്നുണ്ട്. ഇതിൽ രണ്ട് പരിപാടികളിലെങ്കിലും മോദിയും മമതയും ഒരേ വേദി പങ്കിടുമെന്നാണ് ഇന്നലെ കരുതിയത്. എന്നാൽ രണ്ടിലും മമത പങ്കെടുക്കില്ലെന്നാണ് വിവരം.

ഇന്നലെ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ എതിർപ്പ് മമത ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കൊൽക്കത്തയിൽ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More