മാധ്യമപ്രവർത്തകൻ ചമഞ്ഞ് മൂവാറ്റുപുഴയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു

മാധ്യമ പ്രവർത്തകൻ ചമഞ്ഞ് ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. മൂവാറ്റുപുഴയിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി ശാന്തൻപാറ വള്ളക്കാക്കുടിയിൽ ബിനു മാത്യുവാണ് പ്രതി. മൂവാറ്റുപുഴ സബൈൻസ് ആശുപത്രി ഉടമയെയാണ് ബിനു തട്ടിപ്പിനിരയാക്കിയത്.

Read Also : നഗ്ന ചിത്രങ്ങൾ കാണിച്ച് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; വിദ്യാർത്ഥി അറസ്റ്റിൽ

വന്ധ്യതാ ചികിത്സകനും കൂടിയായ ഡോക്ടറെ ആശുപത്രിയുടെ ചിത്രങ്ങളും ചില ദൃശ്യങ്ങളും കാണിച്ചാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഡോക്ടർ ഈ രേഖകൾ സഹിതം പൊലീസിൽ നൽകി പരാതിപ്പെടുകയായിരുന്നു.

കോലഞ്ചേരിയിലെ ബിനുവിന്റെ വാടകവീട്ടിലും ഓഫിസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല.

Story Highlights- Fraud, doctor‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More